ഒരു ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്.
ആലപ്പുഴ: സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ കായംകുളം ഗവ.ബോയ്‌സ് ഹൈസ്‌കൂളില്‍ മോഷണം. കംപ്യൂര്‍ ലാബിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയായിരുന്നു മോഷണം. മോഷ്ടാക്കള്‍ ലാപ് ടോപ്, പ്രൊജക്ടര്‍, കാമറ, സൗണ്ട് സിസ്റ്റം എന്നിവ അപഹരിച്ചു. സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മുറിയിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസമാണ് മോഷണം അധികൃതരുടെ ശ്രദ്ധതില്‍പ്പെട്ടത്. അന്നുതന്നെ പൊലീസിനെ വിവരം അറിയിച്ചു. ഇന്നലെ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ രേഖാമൂലം പരാതി നല്‍കി. ഒരു ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
