കണ്ണൂർ: തെയ്യം ചടങ്ങുകൾക്കിടെ തെങ്ങിൽ നിന്ന് വീണു തെയ്യം കെട്ടിയ ആൾക്ക് പരിക്ക്. കണ്ണൂര്‍ അഴീക്കോടാണ് സംഭവം. ധര്‍മ്മശാല സ്വദേശി സുമേഷിനാണ് വീണു പരിക്കേറ്റത്.

അഴീക്കോട് മുച്ചിറിയൻകാവ് ക്ഷേത്രത്തിൽ തെയ്യത്തിന്റെ ഭാഗമായി ബപ്പിരിയൻ എന്ന് പേരുള്ള തെയ്യം തെങ്ങിൽ കയറുന്ന ചടങ്ങിലാണ് അപകടം. ഉയരമുള്ള തെങ്ങിൽ കയറിയ തെയ്യം, താഴെ നിന്നുള്ള പുകയും അസ്വസ്ഥതകളും കാരണം ബോധം കെട്ട് താഴെ വീഴുകയായിരുന്നു.

സുമേഷിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിറ്റിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. കാലിന്റെ തുടയെല്ലിനാണ് പരിക്ക്.