ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തിലെ മുന്നു പേര്‍ പിടിയില്‍. ഹൈവേയിലൂടെ പണവും സ്വര്‍ണ്ണവും കൊണ്ടുപോകുന്നവരെ പിന്തുടര്‍ന്ന് കവര്‍ച്ച ചെയ്യുന്ന സംഘം പെരിന്തല്‍മണ്ണയിലാണ് പൊലീസിന്‍റ വലയിലായത്.

മലപ്പുറം കുറുവ പഴമുള്ളുര്‍ സ്വദേശി മൊയ്തീന്‍ കുട്ടി, ഇരിട്ടി കീഴുര്‍കുന്ന് സ്വദേശികളായ സുരേഷ് ബാബു, സജി എന്നിവരാണ് പെരിന്തല്‍മണ്ണയില്‍ ഷാഡോ പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് തൃശുര്‍ ഹൈവേയില്‍, കോട്ടക്കല്‍ , ചങ്ങരംകുളം പാലക്കാട് കോഴിക്കോട് ഹൈവേയില്‍ പഴമുള്ളുര്‍, കൂട്ടിലങ്ങാടി, രാമപുരം എന്നിവിടങ്ങളില്‍ പണവും സ്വര്‍ണ്ണവുമായി പോകുന്ന സംഘങ്ങളെ ആക്രമിച്ച് കവര്‍ച്ച നടത്തുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അനവേഷണം നടത്തിയത്.

മലപ്പുറം ജില്ല പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയുടെ കീഴിലുള്ള പ്രത്യേകസംഘമാണ് അനേഷണം നടത്തിയത്. ഒരു മാസം നീണ്ട അനവേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്
സംഘത്തിലെ മറ്റുള്ള അംഗങ്ങളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു