കണ്ണൂര്‍ പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം. സുബ്രമഹ്ണ്യസ്വാമി ക്ഷേത്രത്തിന് സമീപം തേലക്കാരന്‍ കരുണാകരന്‍റെ വീട്ടിലാണ് മോഷണം നടന്നത്. അഞ്ച് ലക്ഷം രൂപയും നാല് ലക്ഷത്തോളം വില വരുന്ന വജ്രാഭരണങ്ങളും മോഷ്‌ടിക്കപ്പെട്ടതായി വീട്ടുടമ പൊലീസിന് മൊഴി നല്‍കി. മുംബൈയില്‍ സ്ഥിരതാമസമായ കരുണാകരനും കുടുംബവും കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്. വെളളിയാഴ്ച മണ്ണാറശ്ശാലയില്‍ പോയി ഇന്ന് രാവിലെ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. വീടിന്‍റെ മുന്‍ഭാഗത്തെ വാതില്‍ കുത്തിപ്പൊളിച്ച നിലയിലാണ്. കിടപ്പുമുറികളിലെ അലമാരകളും തകര്‍ത്തു. പയ്യന്നൂര്‍ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.