കടയിൽ നിന്ന‌് 2.5 ലക്ഷം രൂപ മോഷ‌്ടിച്ചയാൾ പിടിയിൽ

കോഴിക്കോട‌്: നഗരത്തിലെ ബുക്ക‌് സ‌്റ്റാളിൽ നിന്ന‌് രണ്ടരലക്ഷം രൂപ മോഷ‌്ടിച്ച പ്രതി പിടിയിലായി. കൂടത്തായി മുരിങ്ങതൊടികയിൽ മുഹമ്മദലി (62) ആണ‌് ടൗൺ പൊലീസി ന്റെ പിടിയിലായത‌്. മൊയ‌്തീൻ പള്ളി റോഡിലെ അൽഹുദാ ബുക്ക‌് സ‌്റ്റാളിൽ നിന്നാണ‌് പണം മോഷ‌ണം പോയത‌്. വെള്ളിയാഴ‌്ച പകൽ 12.30ന് കടയിലുള്ളയാൾ പള്ളിയിൽ പോയ ശേഷമാണ‌് സംഭവം. പാതി അടച്ച ഷട്ടറിനടിയിലൂടെ കയറിയാണ‌് പണം മോഷ‌്ടിച്ചത‌്. 

സിസിടിവിയിൽ നിന്ന‌് കിട്ടിയ ദൃശ്യങ്ങളാണ‌് പ്രതിയെ പിടിക്കാൻ എളുപ്പമായത‌്. ഷട്ടർ പാതി അടച്ച കടകളിൽ നിന്ന‌് മോഷണം നടത്തുന്നതാണ‌് ഇയാളുടെ രീതി. സമാന സംഭവങ്ങളിൽ പട്ടാമ്പി, അരീക്കോട‌്, മഞ്ചേരി, തലശ്ശേരി, കൂത്തുപറമ്പ‌് എന്നിവിടങ്ങളിൽ മുഹമ്മദലിക്കെതിരെ കേസുണ്ട‌്. അസി. കമ്മീഷണർ (സൗത്ത‌്) അബ്ദുൽ റസാഖ‌്, ടൗൺ എസ‌് ഐ രമേശ‌് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ‌് ശനിയാഴ‌്ച ഉച്ചയോടെ പ്രതിയെ പിടിച്ചത‌്. മോഷ‌്ടിച്ച പണം പൂർണമായും കണ്ടെടുത്തു.