വൈറലായി ദൃശ്യങ്ങള്‍

പല സിസിടിവി വീഡിയോകളും നമ്മെ ചിരിപ്പിക്കാറും ചിന്തിപ്പിക്കാറുമുണ്ട്. എന്നാല്‍ മോഷണം നടത്തുന്നതിന്റെ ഈ സിസിടിവി ദൃശ്യങ്ങള്‍ കണ്ടാല്‍ ചിരിക്കാതിരിക്കാനാകില്ലെന്ന് ഉറപ്പ്. 

കള്ളന്‍മാര്‍ മുഖം മറച്ച് മോഷണം നടത്തുന്നത് സിനിമകളില്‍ കണ്ടുകാണില്ലേ. കന്യാകുമാരിയിലെ ഒരു മൊബൈല്‍ കടയില്‍ മോഷ്ടിക്കാന്‍ കേറിയ കള്ളന്‍ മുഖം മറയ്ക്കാന്‍ ഉപയോഗിച്ചത് ഒരു പ്ലാസ്റ്റിക് കവറാണ്. മോഷ്ടിച്ച് പരിചയമില്ലാത്തതുകൊണ്ടോ അതോ അബദ്ധം പറ്റിയതോ എന്നറിയില്ല.

എന്നാല്‍ മുഖം പൂര്‍ണമായും വ്യക്തമാക്കുന്ന ഈ പ്ലാസ്റ്റിക് കവര്‍ മുഖം മൂടി കള്ളനെ ചതിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ണനെ പിടികൂടി. ഒരു തമിഴ് ചാനലാണ് ദൃശ്യങ്ങള്‍ യൂട്യൂബിലൂടെ പുറത്തുവിട്ടത്.