പന്ത്രണ്ട് വർഷം കൂടുമ്പോഴാണ് ശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത് ഒരു ദിവസം ഒരു ലക്ഷം പേരാണ് ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത്.
ഹൈദരാബാദ്: ശുചീകരണപ്രവർത്തനങ്ങൾക്കായി തിരുപ്പതി ക്ഷേത്രം അടുത്ത മാസം ആഗസ്റ്റ് 11 മുതൽ 16 വരെ അടച്ചിടും. ചരിത്രത്തിലാദ്യമായിട്ട് ഈ തീരുമാനമെന്ന് ക്ഷേത്രക ഭാരവാഹികൾ പറയുന്നു. ആചാരപ്രകാരമായിരിക്കും ശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്തുക. ഈ ദിവസങ്ങളിൽ മല കയറാനോ ദർശനം നടത്താനോ സാധിക്കില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
പന്ത്രണ്ട് വർഷം കൂടുമ്പോഴാണ് ശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഭക്തരുടെ തിരക്ക് വർദ്ധിച്ചതോടെ ഇത് അസാധ്യമായിത്തീർന്നു. ആദ്യകാലത്ത് തിരക്ക് നിയന്ത്രിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. അടുത്ത മാസം പത്തിന് വൈകിട്ടോടെ നട അടയ്ക്കും. ക്ഷേത്രത്തിനകത്തും നഗരത്തിലും ശുചീകരണം നടത്തിയതിന് ശേഷം പതിനേഴിന് രാവിലെയേ ക്ഷേത്രം തുറക്കൂ. ഒരു ദിവസം ഒരു ലക്ഷം പേരാണ് ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത്.
