കുവൈത്ത് സിറ്റി: നോട്ട് കടലാസ് ആക്കുന്ന മജീഷ്യന്റെ പണിയാണ് നരേന്ദ്രമോദി ചെയ്തതെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷന്‍. കോട്ടയം ഡിസ്ട്രക്ട് അസോസിയേഷന്റെ ചടങ്ങിനോട് അനുബന്ധിച്ച് കുവൈത്തില്‍ എത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഉറങ്ങാന്‍ കിടന്നപ്പോള്‍ നോട്ട് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനങ്ങള്‍ക്ക് എതിരെ യുദ്ധം ചെയ്യാനുള്ള സമീപനമാണന്ന് തിരുവഞ്ചൂര്‍ രാധാകൃഷന്‍. നോട്ട് കടലാസ് ആക്കുന്ന മജീഷ്യന്റെ പണിയാണ് നരേന്ദ്രമോദി ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാവോയിസ്റ്റ് വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കാതെ ഒഴിഞ്ഞ് മാറിയ മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി അത്തരം കാര്യങ്ങള്‍ പുറത്ത് പറയാനാവില്ലെന്നും പറഞ്ഞു