ദുരിതാശ്വാസ ക്യാംപില്‍ മരിച്ച സുബ്രഹ്മണ്യന്‍റെ (65) മൃതദേഹം പള്ളി വക സെമിത്തേരിയില്‍ സംസ്കരിച്ചു. ചിത്തിരപുരം സ്വദേശിയാണ് സുബ്രഹ്മണ്യന്‍. സുബ്രഹ്മണ്യന്‍റെ മൃതദേഹം വിജയപുരം രൂപതയുടെ കീഴിലുളള പള്ളിവാസല്‍ സെന്‍റ് ആന്‍സ് ദേവാലയത്തിലായിരുന്നു സംസ്കരിച്ചത്.
തൊടുപുഴ: ദുരിതാശ്വാസ ക്യാംപില്‍ മരിച്ച സുബ്രഹ്മണ്യന്‍റെ (65) മൃതദേഹം പള്ളി വക സെമിത്തേരിയില്‍ സംസ്കരിച്ചു. ചിത്തിരപുരം സ്വദേശിയാണ് സുബ്രഹ്മണ്യന്‍. സുബ്രഹ്മണ്യന്‍റെ മൃതദേഹം വിജയപുരം രൂപതയുടെ കീഴിലുളള പള്ളിവാസല്‍ സെന്‍റ് ആന്‍സ് ദേവാലയത്തിലായിരുന്നു സംസ്കരിച്ചത്. മൃതദേഹം സംസ്കരിക്കാൻ ആറടി മണ്ണ് തേടി എത്തിയവര്‍ക്ക് രൂപത വികാരി ജനറൽ ഫാ.ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ ദേവാലയത്തില്‍ സംസ്കരിക്കാനുളള അനുമതി നല്‍കുകയായിരുന്നു.
മഴക്കെടുതിയെ തുടര്‍ന്ന് ചിത്തിരപുരം ഗവ.എച്ച്എസ്എസില്‍ തുടങ്ങിയ ക്യാംപ് സെന്‍റ് ആൻസ് ദേവാലയത്തിലെ വികാരി ഫാ. ഷിന്‍റോ വെള്ളീപ്പറമ്പിൽ സന്ദര്‍ശിച്ചപ്പോഴായിരുന്നു സുബ്രഹ്മണ്യന്‍ മരിച്ച വിവരം അറിഞ്ഞത്. വെള്ളപ്പൊക്കമായതിനാല്‍ സംസ്കരിക്കാന്‍ സ്ഥലമില്ലെന്ന് സുബ്രഹ്മണ്യന്‍റെ മകന്‍ സുരേഷും മരുമകന്‍ മണിയും വൈദികനോട് പറഞ്ഞു. ഇക്കാര്യം ഫാ. ഷിന്‍റോ വിജയപുരം രൂപത വികാരി ജനറലിനെ അറിയിക്കുകയും തുടര്‍ന്ന് സംസ്കരിക്കാനുളള അനുമതി ലഭിക്കുകയുമായിരുന്നു.
