മന്ത്രിസ്ഥാനം രണ്ടര വര്‍ഷം കഴിയുമ്പോള്‍ തനിക്ക് ലഭിക്കുമെന്നാണ് തോമസ് ചാണ്ടി എംഎല്‍എ കുവൈത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. രണ്ടര വര്‍ഷംത്തിനുള്ളില്‍ ശശീന്ദ്രന്‍ നല്ല മന്ത്രിയെന്ന പ്രതിശ്ചായയുണ്ടാക്കിയാലോ എന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനമനുസരിച്ച് രാജിവെച്ചാല്‍ അത് സ്വീകരിക്കാതിരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാര്‍ മാറിയതോടെ കുട്ടനാട് പാക്കേജിന്റെയും കുടിവെള്ള പദ്ധതിയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.