കുഞ്ഞിമംഗലം: കണ്ണൂരില്‍ സിപിഎം ശക്തി കേന്ദ്രത്തില്‍ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനം. കണ്ണൂര്‍ കുഞ്ഞിമംഗലം മുള്ളിക്കോടാണ് തോമസ് ചാണ്ടിക്ക് എതിരെ മുദ്രാവാക്യം വിളിച്ച് പ്രകടനം നടന്നത്.
അതേ സമയം പ്രകടനം നടത്തിയവര്‍ ഇടത് മുന്നണിക്ക് അനുകൂലമായും മുദ്രാവാക്യം മുഴക്കി. ആലപ്പുഴയില്‍ മന്ത്രി തോമസ് ചാണ്ടി നിയമലംഘനങ്ങള്‍ നടത്തിയതായി ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി തോമസ് ചാണ്ടിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
