കൊച്ചി: ആരോപണങ്ങള്‍ കൊണ്ട് സര്‍ക്കാറിനെ തകര്‍ക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ എല്ലാം മനസിലാക്കുന്നുണ്ട്.
സാധാരണക്കാരന്റെ ഉന്നമനത്തിനു പ്രാധ്യാന്യം നല്‍കുന്നതാണ് സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയില്‍ ഒരു സമ്മേളനത്തിലായിരുന്ന മുഖ്യമന്ത്രിയുടെ പ്രതികരണം. തോമസ് ചാണ്ടിയുടെ അനധികൃത കൈയേറ്റങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷ സമ്മര്‍ദ്ദം രൂക്ഷമായിരുന്നു. തെളിവുസഹിതം ഏഷ്യാനെറ്റ് ന്യൂസ് തോമസ് ചാണ്ടിക്കെതിരായി നിരവധി വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു.