എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് തോമസ് ചാണ്ടിയുടെ കമ്പനി ആവശ്യപ്പെടുന്നത്

കൊച്ചി: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനിക്കെതിരെ റജിസ്റ്റർ ചെയ്ത വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എംപി ഫണ്ട് ഉപയോഗിച്ച് റിസോർട്ടിലേക്ക് റോഡ് നിർമിച്ചതുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

ആലപ്പുഴ സ്വദേശി സുഭാഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോട്ടയം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ ഉത്തരവിനെത്തുടര്‍ന്നെടുത്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് തോമസ് ചാണ്ടിയുടെ കമ്പനി ആവശ്യപ്പെടുന്നത്.