Asianet News MalayalamAsianet News Malayalam

ഇന്ധന വില; സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ നികുതി കുറച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു

Thomas Isaac on petrol diesel price
Author
Thiruvananthapuram, First Published Oct 4, 2018, 4:24 PM IST

തിരുവനന്തപുരം: സംസ്ഥാനം പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ നികുതി കുറച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 

ഡീസൽ 14 രൂപ കൂട്ടിയിട്ട് രണ്ടര രൂപ കുറച്ചാൽ മതിയാകില്ല. . രാജസ്ഥാൻ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നടപടിയാണിത്. പെട്രോളിന് 9 രൂപ കുറയ്ക്കണം. വർദ്ധിപ്പിച്ച തുക കുറയ്ക്കാൻ കേന്ദ്രം തയ്യാറായാൽ സംസ്ഥാനവും നികുതി കുറയ്ക്കുന്ന കാര്യം ആലോചിക്കുമെന്നും ഐസക്

പെട്രോളിനും ഡീസലിനും 2.50 രൂപ വീതമാണ് കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. 1.50 രൂപ നികുതിയിനത്തിലും 1 രൂപ എണ്ണകമ്പനികളും കുറയ്ക്കാനാണ് തീരുമാനം. സംസ്ഥാനങ്ങൾ വിലകൂടുമ്പോൾ കൂടുതൽ നികുതി ഈടാക്കുന്നുണ്ട്. എന്നാല്‍ 2.50 രൂപ വീതം സംസ്ഥാന സര്‍ക്കാരുകളും നികുതിയിനത്തില്‍ കുറയ്ക്കണമെന്നാണ് നികുതി കുറച്ചുകൊണ്ട് കേന്ദ്രം ആവശ്യപ്പെട്ടത്. 

മഹാരാഷ്ട്ര സർക്കാർ പെട്രോൾ നികുതിയിൽ  2.50 രൂപ കുറയ്ക്കും. ഇതോടെ മഹാരാഷ്ട്ര സംസ്ഥാനത്ത് 5 രൂപ പെട്രോളിന്  കുറവ് വരും. മഹാരാഷ്ട്രയില്‍ പലയിടങ്ങളിലും  90  രൂപയിലേറെയാണ് പെട്രോൾ വില. ഗുജറാത്തും ഇന്ധന നികുതിയില്‍നിന്ന് രണ്ടര രൂപ കുറച്ചു. 
 

Follow Us:
Download App:
  • android
  • ios