ചിദംബരം സ്റ്റേഡിയത്തില്‍ പ്രതിഷേധം നടത്തി  

ചെന്നൈ: ഐപിഎല്‍ മത്സരങ്ങള്‍ക്കെതിരെ ആയിരക്കണക്കിന് ആക്റ്റിവിസ്റ്റുകള്‍ ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ പ്രതിഷേധം നടത്തി. ചെന്നൈ സൂപ്പര്‍ ചെന്നൈ: കിംഗ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം ബഹിഷ്ക്കരിക്കണമെന്നാണ് ഇവരുടെ ആവശ്യം. കേന്ദ്രം കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് സ്ഥാപിക്കുന്നത് വരെ ചെന്നൈയില്‍ നടക്കുന്ന ഏഴ് ഐപിഎല്‍ മാച്ചും പിന്‍വലിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടു. 

 കനത്ത പൊലീസ് സാനിധ്യത്തിലാണ് ചൊവ്വാഴ്ച സ്റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിച്ചത്.ചൊവ്വാഴ്ച രാവിലെ നൂറ് കണക്കിനാളുകള്‍ അന്നാ ശാലൈ റോഡില്‍ തടിച്ച്കൂടുകയും പൊലീസിനെ വെട്ടിച്ച് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. കാവേരി വിഷയത്തില്‍ അഭിനേതാക്കളുടെ ഉപവാസ വേദിയില്‍ ചെന്നൈ ടീമംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് ഗ്രൗണ്ടിലിറങ്ങണമെന്ന് രജനീകാന്ത് ആവശ്യപ്പെട്ടിരുന്നു.