എൻഡിടിവിയിലെ മാധ്യമപ്രവര്‍ത്തകൻ രവീഷ് കുമാറിന് വധഭീഷണി.
ഉത്തര്പ്രദേശ്: എൻഡിടിവിയിലെ മാധ്യമപ്രവര്ത്തകൻ രവീഷ് കുമാറിന് വധഭീഷണി. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണിയെത്തി. ഓഫീസിലെത്തി വെടിവച്ച് കൊല്ലുമെന്നായിരുന്നു മുൻ സിഐഎസ്എഫ് ജവാന്റെ വീഡിയോ സന്ദേശം. വധിക്കുമെന്നും വീട്ടിലെത്തി കുടുംബത്തിലുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്യുമന്നായിരുന്നു യുപിയിൽ നിന്നുള്ള ബജ്റംഗ് ദൾ നേതാവെന്ന് അവകാശപ്പെട്ടയാളുടെ ഭീഷണി.
ഗാസിയാബാദ്, ഗ്രേറ്റര് കൈലാഷ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് രവീഷ് കുമാര് പറഞ്ഞു. സംഘപരിവാര് നേതാക്കൾക്കെതിരെ നിരവധി റിപ്പോര്ട്ടുകൾ രവീഷ് കുമാര് പുറത്തുവിട്ടിരുന്നു. വധഭീഷണി അഭിപ്രായ സ്വതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് വ്യക്തമാക്കിയ എൻഡിടിവി വിഷയത്തിൽ 42 മിനിറ്റ് ചര്ച്ചയും സംഘടിപ്പിച്ചു.
