പാമ്പാടി പെട്രോൾ പമ്പിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ
കോട്ടയം: പാമ്പാടിയിൽ പെട്രോൾ പമ്പിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. നേപ്പാൾ സ്വദേശികളായ റാം സിംഗ്, കിഷൻ ബഹാദൂർ എന്നിവരാണ് ബെംഗളൂരുവിൽ നിന്ന് പിടിയിലായത്. സംഘത്തിൽ ഉൾപ്പെട്ട മറ്റു രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്.
കാളച്ചന്ത ജംങ്ഷന് സമീപമുള്ള മറ്റത്തിപ്പറമ്പിലാണ് കഴിഞ്ഞ 17 തിങ്കളാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. ജീവനക്കാരെ തലയക്കടിച്ച വീഴ്ത്തി ഓഫീസില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപ അപഹരിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികള്‍ക്കായി പൊലീസ് ശക്തമായ തിരച്ചില്‍ നടത്തിവരികയായിരുന്നു.
