തലസ്ഥാനത്ത് മയക്കുമരുന്നു വേട്ട. എല്‍.എസ്.ഡി എന്ന മയക്കുമരുന്നുമായി മൂന്നു വിദ്യാര്‍ത്ഥികളെയാണ് പൊലീസ് പിടികൂടിയത്. തലസ്ഥാനത്ത് മയക്കുമരുന്ന് പാര്‍ട്ടികള്‍ സജീവമാകുമെന്നുവെന്ന വിവരം പൊലീസിന് ഇവരില്‍ നിന്നും കിട്ടിയിട്ടുണ്ട്.
ഏറെ നാളായി തലസ്ഥാനത്ത് ഡി.ജെ പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നവരാണ് പിടിയിലായത്. നൂറിലേറെ എല്‍.എസ്.ഡി സ്റ്റിക്കറുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഡി.ജെ പാര്‍ട്ടികളുമായി ബന്ധപ്പെട്ട സംഘത്തെ ലഹരി വസ്തുക്കളുമായി പിടിക്കുന്ന സംഭവം തലസ്ഥാനത്ത് ഇതാദ്യമായാണ്. പിടിയിലായവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലഹരി സ്റ്റാമ്പുകളുടെ ഇനത്തില്‍ പെട്ട 100 സ്റ്റിക്കറുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഒരെണ്ണത്തിന് 1500 രൂപയോളം വിലവരും ഇതിന്. എന്നാല്‍ ആവശ്യക്കാരുടെ എണ്ണം അനുസരിച്ച് ഇരട്ടിയിലേറെ വിലയ്ക്കാണ് ഇത് വിറ്റഴിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ മൂന്ന് ലക്ഷത്തോളം രൂപയുടെ സ്റ്റിക്കറുകളുണ്ടെന്ന് പൊലീസ് പറയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഇത് എത്തിക്കുന്നതെന്നാണ് വിവരം.
