കൊല്ലത്ത് 13 കിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍

കൊല്ലം:പുനലൂരിൽ 13 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേർ അറസ്റ്റിലായി. ഒട്ടേറെ അബ്കാരി കേസുകളില്‍ പ്രതിയായ സുബ്രഹ്മണ്യന്‍, സുരേഷ്, രാജന്‍കുഞ്ഞ് എന്നിവരാണ് അറസ്റ്റിലായത്. ആന്ധപ്രദേശില്‍ നിന്നും ട്രെയിൻ മാർഗമാണ് കഞ്ചാവ് കേരളത്തിലെത്തിച്ചത്. കൊല്ലം റൂറല്‍ എസ്പി ബി.അശോകന്റെ നിര്‍ദേശ പ്രകാരം റൂറല്‍ ഷാഡോ ടീമും പുനലൂര്‍ പൊലീസും ചേര്‍ന്ന് ഒരാഴ്ചയായി നടത്തിയ അന്വേഷണത്തിനൊടുവിലാണു കഞ്ചാവ് പിടികൂടിയത്.