സൈന്യത്തിന്‍റെ വെടിവയ്പ്പിൽ പെൺകുട്ടിയടക്കം മൂന്നുപേർ മരിച്ചു
ജമ്മു:ജമ്മുകശ്മീരിലെ കുൽഗാമിൽ സൈന്യത്തിന്റെ വെടിവയ്പ്പിൽ പെൺകുട്ടിയടക്കം മൂന്നുപേർ മരിച്ചു. സൈനിക വാഹനങ്ങൾ തടഞ്ഞ ജനക്കൂട്ടം കല്ലെറിഞ്ഞതോടെയാണ് സൈന്യം വെടിവച്ചത്. വെടിവെപ്പില് പത്തിലേറെ പേർക്ക് പരിക്കേറ്റു. സൈന്യം പരിശോധനകൾ തുടരുകയാണ്. ഏറ്റുമുട്ടലിലെ തുടർന്ന് പുൽവാമ, കുൽഗാം, ഷോപ്പിയാൻ, അനന്ദ്നാഗ് എന്നിവിടങ്ങളിൽ മൊബൈൽ ഫോൺ സേവനം നിർത്തിവച്ചു.
