ഇന്നലെയാണ് കണ്ണൂര്‍ അമ്പായത്തോട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ തോക്കുകളേന്തി പ്രകടനം നടത്തിയത്. പൊലീസ് വർഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത് എന്നാണ് വിവരം.

കണ്ണൂര്‍: കണ്ണൂരിലെ അമ്പായത്തോട് കണ്ട മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി മൂന്ന് ജില്ലാ പൊലീസ് മേധാവികളെ നിയോഗിച്ചു. ഡിജിപി ലോക്നാഥ്‍ ബെഹ്റയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാലക്കാട് ജില്ലാ പോലീസ് മേധാവി ദെബേഷ് കുമാര്‍ ബെഹറ, വയനാട് ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമി, കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ജി ശിവവിക്രം എന്നിവര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.

ഇന്നലെയാണ് കണ്ണൂര്‍ അമ്പായത്തോട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ തോക്കുകളേന്തി പ്രകടനം നടത്തിയത്. പൊലീസ് വർഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത് എന്നാണ് വിവരം. രാമു, കീർത്തി എന്ന കവിത എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് മലപ്പുറത്തും മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. 

വനിതാ മതിൽ വർഗീയ മതിലാണെന്നാണ് പോസ്റ്ററിലെ ആക്ഷേപം. ശബരിമല ദർശനത്തിന് എത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകുകയായിരുന്നു സർക്കാർ ചെയ്യേണ്ടതെന്നും സ്ത്രീകളെ തടയുന്ന ആര്‍എസ്എസിന് പഴഞ്ചൻ ചിന്താഗതിയെന്നും പോസ്റ്ററിൽ പറയുന്നു.