തിരുവനന്തപുരം: ആറ്റിങ്ങലില്‍ വാമപുരം ആറില്‍ കുളിക്കാനിറങ്ങിയ ജ്യേഷ്ഠാനുജന്മാരുള്‍പ്പെടെ മൂന്നുപേര്‍ മുങ്ങിമരിച്ചു. ആറ്റിങ്ങല്‍ വഞ്ചിയൂര്‍ സ്വദേശികളായ ഷാമോന്‍, ഷാജിര്‍, മുഹമ്മദ് എന്നിവരാണ് മരിച്ചത്. ഷാമോനും ഷാജിറും സഹോദരങ്ങളാണ്.

ഉച്ചക്കുശേഷം കുളിക്കാനിറങ്ങിയ മൂന്നുപേരെയും കാണാതായതോടെ ഫയര്‍ഫോഴസും പൊലീസിനും നാട്ടുകാരും നടത്തിയ തെരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വാമനപുരം നദിയില്‍ അവനവഞ്ചേരി ഗ്രാമം മുക്ക് മുള്ളിയില്‍ക്കടവില്‍ ഞായറാഴ്ച വൈകിട്ട് 5 മണയോടെയാണ് സംഭവം.

സുഹൃത്തുക്കളും അയല്‍വാസികളുമായ നിയാസ് (20) ആഷിഖ്(20) എന്നിവര്‍ക്കൊപ്പം ഞായറാഴ്ച വൈകിട്ട് 4.30 ഓടെയാണ് ഇവര്‍ വീടുകളില്‍ നിന്നും കടവലേയ്ക്ക് പോയത്. ഇവിടെ ആറ്റിന്റെ രണ്ട് കരയിലും വാട്ടര്‍ അതോറിറ്റിയുടെ പമ്പ്ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആറിന് ഈ ഭാഗത്ത് ആഴക്കൂടുതലുണ്ട്. ഇപ്പോള്‍ നാല് മീറ്ററോളം ഇവിടെവെള്ളമുണ്ട്. നീന്തല്‍ വശമില്ലാത്തവരായിരുന്നു അഞ്ച് പേരും.