അത്യുച്ചത്തിലുള്ള പാട്ടുമൂലം ബുദ്ധിമുട്ടിയ ആളുകള്‍ റോഡിലേക്ക് ഇറങ്ങിവന്നു.

നോയിഡ: അര്‍ദ്ധരാത്രിയില്‍ ഉച്ചത്തില്‍ പാട്ട് വച്ചതിന് മൂന്ന് ആളുകളെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. പിക്കപ്പ് ട്രക്കില്‍ സ്പീക്കര്‍ വച്ചായിരുന്നു അറസ്റ്റിലായവര്‍ വാഹനം ഓടിച്ചിരുന്നത്. 

അത്യുച്ചത്തിലുള്ള പാട്ടുമൂലം ബുദ്ധിമുട്ടിയ ആളുകള്‍ റോഡിലേക്ക് ഇറങ്ങിവന്നു. സംഭവത്തിന് പിന്നാലെ പൊലീസെത്തി ട്രക്കിലുണ്ടായിരുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ട്രക്ക് പിടിച്ചെടുക്കുകയും ചെയ്തു. രാത്രി പത്ത് മണിക്ക് ശേഷം നടന്ന വിവാഹ പരിപാടിയില്‍ ഉച്ചത്തില്‍ പാട്ട് വച്ചതിന് ജനുവരി 18 ന് നോയിഡയില്‍ ഡിജെയെ അറസ്റ്റ് ചെയ്തിരുന്നു.