ഭാര്യയുടെ നിലവിളി കേട്ട് സഹായത്തിനെത്തിയ തൊഴിലാളിയും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ടാങ്കില്‍ വീഴുകയായിരുന്നു. മൂന്നുപേരും ടാങ്കില്‍ വീണ് മുങ്ങിമരിച്ചു. ഇവരുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി അയക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ദില്ലി: അച്ചാര്‍ യൂണിറ്റ് കമ്പിനിയിലെ കെമിക്കല്‍ പ്രിസര്‍വേറ്റീവ് ടാങ്കില്‍ വീണ് കമ്പിനി ഉടമയും മകനും തൊഴിലാളിക്കും ദാരുണാന്ത്യം. ഗാസിയാബാദിലാണ് സംഭവം. ദില്ലി സ്വദേശികളാണ് മരണപ്പെട്ട മൂന്നുപേരും. ദൌലത്ത് നഗറില്‍ അനധികൃതമായാണ് അച്ചാര്‍ കമ്പനി ഇവര്‍ നടത്തിയിരുന്നത്. അച്ചാറുണ്ടാക്കുന്നതിനായി കെമിക്കലും പച്ചക്കറിയും ഈ ടാങ്കിലാണ് ഇവര്‍ ഇട്ടിരുന്നത്.
പിതാവും മകനുമാണ് ആദ്യം ടാങ്കില്‍ വീണതെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പറഞ്ഞു. ഇയാളുടെ ഭാര്യയുടെ നിലവിളികേട്ട് സഹായത്തിനെത്തിയ തൊഴിലാളിയും ടാങ്കില്‍ വീണ് മുങ്ങിമരിക്കുകയായിരുന്നു. ഇവരുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി അയക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
