തിരിപ്പൂര്‍: തിരുപ്പൂരിനടത്ത് പല്ലടത്ത് വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. കൊല്ലം സ്വദേശികളായ ജലീൽ, നെബു, റെനിൽ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

തിരുപ്പൂരിൽ വസ്ത്രങ്ങൾ വാങ്ങാൻ വന്നതായിരുന്നു അപകടത്തിൽപ്പെട്ട മലയാളികൾ. പരിക്കേറ്റവരെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകിട്ടായിരുന്നു അപകടം.