തൃശൂര്‍: കൊടകര മരത്തോംന്പിള്ളിയിൽ വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നുപേരെ പൊലീസ് കസ്ററഡിയിലെടുത്തു. കോടാലി സ്വദേശി പീനിക്കൽ രാജീവിനെയാണ് തട്ടിക്കൊണ്ടുപോയത്. സംഘത്തിലെ മറ്റു മൂന്നുപേർക്കായുള്ള തിരച്ചിൽ തുടരുന്നു

പണമിടപാട് സംബന്ധിച്ച തർക്കമാണ് തട്ടിക്കൊണ്ടുപോകലിൽ അവസാനിച്ചത്. വീട്ടിൽ അതിക്രമിച്ചുകയറിയ ആറംഗ സംഘം രാജീവിന്റെ അമ്മയെയും ഭാര്യയെയും മകളെയും മർദ്ദിച്ചു. ഭാര്യയുടെ ആറു പവന്‍റെ മാല പൊട്ടിച്ചെടുക്കുകയും രാജീവിനെ ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.

 സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അഴീക്കോടു നിന്നും മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടപ്പിള്ളി സ്വദേശി മുഹമ്മദ് റിജ, പത്തടിപ്പാലം സ്വദേശി സുധി എം.എസ്, ചേരാനെല്ലൂർ സ്വദേശി അജേഷ് എന്നിവരെ യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു. മറ്റു മൂന്നു പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.