കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണയോടെ അധികാരത്തിലെത്തിയതിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ ഉടലെടുത്ത ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ട്. പ്രശ്നപരിഹാരത്തിന് കെ.എം മാണി വിളിച്ച യോഗത്തില്‍ മൂന്ന് എം.എല്‍.എമാര്‍ പങ്കെടുക്കുന്നില്ല. പി.ജെ ജോസഫ്, മോന്‍സ് ജോസഫ്, സി.എഫ് തോമസ് എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്നത്. റോഷി അഗസ്റ്റിനും എന്‍.ജയരാജും ജോസ് കെ മാണിയും ജോയ് എബ്രഹാമുമാണ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.