രഞ്ജിത്തും അറസ്റ്റിലായവരും കസ്റ്റഡിയിലുള്ളയാളും സൃഹൃത്തുക്കളും പല ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്. മദ്യലഹരിയിൽ ഇവർ തമ്മിൽ തല്ലുകയും തലയ്ക്കേറ്റ ക്ഷതം മൂലം രഞ്ജിത്ത് മരണപ്പെടുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
ചാരുംമൂട്: നൂറനാട് ഉളവുക്കാട്ട് വാടക വീട്ടിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലെടുത്തിരുന്ന മൂന്നു പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഒരാളെ കൂടി ഇന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച വള്ളികുന്നംകടുവിങ്കൽ പുതുപ്പുരയ്ക്കൽ രഞ്ജിത്തി(34) ന്‍റെ സുഹൃത്ത് താമരക്കുളം കിഴക്കേമുറി ഷാനുഭവനം ഷാനു (23) വിനെയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തത്.
താമരക്കുളം കണ്ണനാകുഴി ലക്ഷ്മി ഭവനം ശ്രീരാജ് (19), താമരക്കുളം പേരൂർക്കാരാണ്മ വിളയിൽ വീട്ടിൽ സുനിൽ (രതീഷ് കുമാർ-25), വള്ളികുന്നം കടുവിനാൽ കാഞ്ഞിരത്തുംമൂട് മലവിളവടക്കതിൽ സനു(22) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രഞ്ജിത്തും അറസ്റ്റിലായവരും കസ്റ്റഡിയിലുള്ളയാളും സൃഹൃത്തുക്കളും പല ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്.
മദ്യലഹരിയിൽ ഇവർ തമ്മിൽ തല്ലുകയും തലയ്ക്കേറ്റ ക്ഷതം മൂലം രഞ്ജിത്ത് മരണപ്പെടുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ചെങ്ങന്നുർ ഡിവൈഎസ്പി അനീഷ് വി. കോര, മാവേലിക്കര സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീകുമാർ, നൂറനാട് സ്റ്റേഷൻ ഓഫീസർ വി. ബിജു, എസ്.ഐ എം.ശ്രീധരൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
