ഇത്തരത്തിൽ കഴിഞ്ഞ ദിവസം ബംഗളൂരു സ്വദേശിയായ ‌യുവതി ഒരു ബിഷപ്പിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു. 

ബംഗളൂരു: പതിനാറുകാരിയെ മൂന്ന് പാസ്റ്റർമാർ ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. മൈസൂരു സ്വദേശിയായ അമ്മയാണ് മകളെ ബലാത്സം​ഗത്തിന് ഇരയാക്കിയെന്നാരോപിച്ച് നരസിംഹ പൊലീസിൽ പരാതി നൽകിയത്. മംഗലാപുരം ബാൽമട്ട സ്വദേശികളായ സെബാസ്റ്റ്യൻ, ബെന്നറ്റ് അമ്മൻ, ജോഷ്വാ അമ്മൻ എന്നിവർക്കെതിരെയാണ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ തുടന്വേഷണം നടന്നു വരികയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ ടി ബാലകൃഷ്ണ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജോലിയും പണവും നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് കഴിഞ്ഞ വർഷം നവംബറിൽ പാസ്റ്റർമാർ പെൺകുട്ടിയെ മംഗലാപുരത്തേയ്ക്ക് കൊണ്ടുപോയി. തുടർന്ന് കുട്ടിയെ മൂവരും ചേർന്ന് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഡിസംബർ മുതൽ മകളെ ചൂഷണത്തിന് ഇരയാക്കിയതായി അമ്മ നൽകിയ പരാതിയിൽ പറയുന്നു. മംഗലാപുരത്ത് എത്തിയ ശേഷം പെൺകുട്ടി താമസിച്ചിരുന്ന സ്ഥലത്തു നിന്നും പുറത്തിറങ്ങാൻ പോലും കുട്ടിയെ അനുവദിച്ചിരുന്നില്ലെന്നും വീട് നിർമ്മിക്കാനായി ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും പൊലീസ് അറിയിച്ചു.

ഇത്തരത്തിൽ കഴിഞ്ഞ ദിവസം ബംഗളൂരു സ്വദേശിയായ ‌യുവതി ഒരു ബിഷപ്പിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു. പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ഈ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ബിഷപ്പിനെതിരെ ശിവാജി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.