ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സക്കീര്‍ മുസയുടെ വീഡിയോ. സൈന്യത്തെ ഇസ്ലാമിന്റെ നാമത്തില്‍ ആക്രമിക്കണമെന്ന് കശ്മീരി യുവാക്കളോട് ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് പുറത്തുവനന്ത്.

സുരക്ഷാ സേനയെ ഇസ്ലാമിന്‍റെ നാമത്തില്‍ കല്ലെറിഞ്ഞ് ആക്രമിക്കണമെന്ന് വീഡിയോയില്‍ മുസ പറയുന്നു. ദേശഭക്തിയുടെ പേരിലാകരുത്, മറിച്ച് ഇസ്ലാമിന്റെ നാമത്തില്‍ ആക്രമിക്കണമെന്നാണ് ആഹ്വാനം. ദേശീയതയും ജനാധിപത്യവും ഇസ്ലാമിന് ഹറാം ആണെന്നും വീഡിയോയിലുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ 12 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ വീഡിയോ പ്രചരിക്കുന്നത്.