തുഞ്ചത്ത് ജ്വല്ലറി തട്ടിപ്പ്: ഒരാള്‍ കൂടി അറസ്റ്റില്‍

First Published 8, Mar 2018, 1:14 AM IST
Thunchath Jewellery Fraud Case
Highlights
  • തുഞ്ചത്ത് ജ്വല്ലറി തട്ടിപ്പ് ഒരാള്‍ കൂടി അറസ്റ്റില്‍

തിരൂർ: തുഞ്ചത്ത് ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിൽ  ഒരാൾ കൂടി പിടിയിൽ. കമ്പനി ഡയറക്ടർ ഒഴൂർ സ്വദേശി സനലാണ് പൊലീസ് പിടിയിലായത്.  ജ്വല്ലറിയിൽ നിന്നുള്ള ലാഭവിഹിതം വാഗ്ദാനം ചെയ്തd നിക്ഷേപകരിൽ നിന്ന് 30 കോടിയിലധികം രൂപ തട്ടിയ കേസിലാണ് കമ്പനി ഡയറക്ടർ  അറസ്റ്റിലായത്. 

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിൽ 70 കേസുകളാണുള്ളത്. എണ്ണായിരത്തോളം പരാതിക്കാരാണ് കേസിൽ ഉണ്ടായിരുന്നത്.സംഭവവുമായി ബന്ധപ്പെട്ട് 25000 ത്തോളം രേഖകൾ ഇതുവരെ പൊലീസ് കണ്ടു കെട്ടിയിട്ടുണ്ട്. എംഡി ജയചന്ദ്രൻ ഉൾപ്പടെ 15 ഡയറക്ടർമാർക്കും രണ്ട് ഇടനിലക്കാർക്കുമെതിരെയാണ് കേസ്.

കഴിഞ്ഞ ഓഗസ്റ്റ് 13 ന് കമ്പനി എംഡി ജയചന്ദ്രനെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പിടിയിലാകുമെന്നും അന്വേഷണത്തിനായി പ്രത്യേക സ്ക്വാഡ് പ്രവർത്തിക്കുന്നതായും പൊലിസ് പറഞ്ഞു

loader