എ.ടി.എമ്മിനു പുറത്തുള്ള നീണ്ട ക്യൂവില്‍ നില്‍ക്കുന്നതിനിടെയായിരുന്നു സംഭവം. യുവതി ഷര്‍ട്ട് ഊരിയെറിയുകയായിരുന്നു. ക്യൂവിലുള്ളവര്‍ മുഴുവന്‍ അന്തം വിട്ടു നില്‍ക്കെ യുവതിയെ പൊലീസ് എത്തി ഗാസിയാപൂര്‍ സ്റ്റേഷനിലേക്കു കൊണ്ടുപോയി ഇവിടെ വെച്ച് ചോദ്യം ചെയ്ത ശേഷം യുവതിയെ സമീപത്തുള്ള മറ്റൊരു എടിഎമ്മില്‍ കൊണ്ടുപോയി.ഇവിടെ വെച്ച് ഇവര്‍ക്ക് പണം കിട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

Add Asianetnews as a Preferred SourcegooglePreferred

സംഭവത്തില്‍ പൊലീസ് അധികൃതര്‍ പരസ്പര വിരുദ്ധമായാണ് പ്രതികരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാന്‍സ് ജെന്‍ഡര്‍ ആണെന്നാണ് ആദ്യം ഗാസിയാപൂര്‍ പൊലീസ് പറഞ്ഞത്. പിന്നീട്, അശോക നഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവമെന്ന് പറഞ്ഞു. എന്നാല്‍, സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് അശോക് നഗര്‍ പൊലീസ് പറഞ്ഞു.