ആഢംബര വാഹനത്തിൽ കടത്താൻ ശ്രമം; 8 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി

First Published 24, Mar 2018, 11:09 PM IST
tobacco product seized in Adoor
Highlights
  • ആഢംബര വാഹനത്തിൽ കടത്താൻ ശ്രമം
  • 8 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി

അടൂർ: അടൂരിൽ ആഢംബര വാഹനത്തിൽ കടത്താൻ ശ്രമിച്ച 8 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി. പത്തനംതിട്ട ഷാഡോ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 15000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.

കുന്നിക്കോട് സ്വദേശി വിനീത്, നെല്ലിമുകൾ സ്വദേശി സുകു പി കോശി എന്നിവരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടി മാറുന്ന സമയത്ത് ലഹരി വസ്തുക്കൾ കടത്തുന്നു എന്നായിരുന്നു വിവരം. തമിഴ്നാട്ടിൽ നിന്നും പുകയില ഉത്പന്നവുമായി വന്ന വാഹനം പറക്കോട് വെച്ച് ഷാഡോപോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോവുകയായിരുന്നു' പിൻതുടർന്നെത്തിയാണ് അടൂർ നിന്നും വാഹനം പിടികൂടിയത്

loader