തോപ്പുംപടിയിൽ പുകയില ഉത്പന്നങ്ങൾ വിൽക്കാൻ ശ്രമിച്ച മധ്യവയസ്കൻ  അറസ്റ്റിൽ. തോപ്പുംപടി സ്വദേശി സാബു ജോർജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

എറണാകുളം: തോപ്പുംപടിയിൽ പുകയില ഉത്പന്നങ്ങൾ വിൽക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. തോപ്പുംപടി സ്വദേശി സാബു ജോർജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 180 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടികൂടി. വീടിന് സമീപമുള്ള കടയിൽ ഉത്പന്നങ്ങൾ വിൽക്കുന്നതിനിടെ രാത്രി ഏഴരയോടെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.