കക്കൂസ് മാലിന്യങ്ങളടക്കം പുഴയിലേക്ക്
ഇടുക്കി: മൂന്നാറിലെ ജില്ലാ ടൂറിസം വകുപ്പിന്റെ ഓഫീസ് ശുചിമുറില്‍ നിന്നും മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നുവെന്ന് പരാതി. കെട്ടിടത്തിന് സമീപത്തെ ബാത്ത് റൂമില്‍ നിന്നാണ് കക്കൂസ് മാലിന്യങ്ങളടക്കം പുഴയിലേക്ക് ഒഴുക്കുന്നത്. പഴയമൂന്നാറിലെ ജില്ലാ ടൂറിസം വകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ ഓഫീസിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ശുചിമുറില്‍ നിന്നാണ് കഴിഞ്ഞ കുറച്ചുദിവസമായി മാലിന്യങ്ങള്‍ സമീപപ്രദേശങ്ങളിലേക്കും മുതിരപ്പുഴയാറിലേക്കും പതിക്കുന്നത്. ടാങ്ക് നിറഞ്ഞതോടെ മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുക്കുകയാണ്.
സംഭവമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ ജീവനക്കാര്‍ മാലിന്യം ഒഴുക്കുന്നത് കാണുന്നതിന് അനുധിച്ചില്ലെങ്കിലും ചില സുഹ്യുത്തകളുടെ സഹായത്തോടെ മാലിന്യം ഒഴുകുന്നത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ദ്യശ്യങ്ങള്‍ പുറത്തായതോടെ ചില മിനുക്കുപണികള്‍ ജീവനക്കാര്‍ ഏര്‍പ്പെടുകയായിരുന്നു. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇന്‍ഫര്‍മേഷന്‍ നല്‍കുന്നതിനാണ് പഴയമൂന്നാറില്‍ ജില്ലാ ടൂറിസം വകുപ്പിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിന് ജീവനക്കാര്‍ തയ്യാറാകുന്നില്ല. ശുചിമുറി വ്യത്തിയാക്കുന്നതിനും ബോട്ടിങ്ങിന് ആവശ്യമായ ലൈഫ് ജാക്കറ്റുകള്‍ വ്യത്തിയാക്കുന്നതിനും ഡി.റ്റി.പി.സി രണ്ടുപേരെ നിയമിച്ചിട്ടുണ്ടെങ്കിലും പണികള്‍ ചെയ്യുന്നതിന് ഇവര്‍ തയ്യറാകുന്നില്ലെന്നുള്ളതാണ് വാസ്ഥവം.
