കൊച്ചി: കളമശ്ശേരി വല്ലാർപാടം കണ്ടെയ്നർ റോഡിൽ കണ്ടെയ്നർ ലോറികൾക്കുള്ള  ടോൾപിരിവ് ഇന്നുമുതൽ നാലുദിവസത്തേക്ക് നിര്‍ത്തിവച്ചു. ഫെബ്രുവരി 11 വരെയാണ്  നിർത്തിവച്ചത്.  ജില്ലാകളക്ടര്‍  ആണ് ഇക്കാര്യം അറിയിച്ചത്. 

കണ്ടെയ്നർ റോഡിൽ ടോൾ പിരിക്കാനുള്ള നീക്കം നാട്ടുകാർ തടയുകയുംെ പ്രതിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. നേരത്തെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ടോൾപിരിവ് നിർത്തിവച്ചിരുന്നു. അത് പുനരാരംഭിക്കാന്‍ തീരുമാനിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.