പാലിയേക്കര: ഇടപ്പള്ളി മണ്ണൂത്തി ദേശീയ പാതയിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്ക് കൂട്ടി. 20 മുതല്‍ 40 ശതമാനം വരെയാണ് വര്‍ദ്ധനവ്. 95 രൂപ ടോള്‍ നല്‍കിയിരുന്ന കാറുകള്‍ ഇനി 105 രൂപ നല്‍കണം. ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോള്‍ കരാര്‍ അടിസ്ഥാനത്തിലുള്ള വര്‍ദ്ധനവ് എന്നാണ് കമ്പനിയുടെ വാദം.

എന്നാല്‍ കരാറിലുള്ള മറ്റ് വ്യവസ്ഥകള്‍ കമ്പനി പാലിക്കുന്നില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. അഞ്ചു കൊല്ലം കൂടുമ്പോള്‍ റോഡ് റീടാറിംഗ് നടത്തണമെന്ന കരാര്‍ കാലാവധി കഴിഞ്ഞിട്ടും കമ്പനി പരിഗണിച്ചിട്ടില്ല.

പാലത്തിന്‍റെ അറ്റകുറ്റപ്പണിയും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. കരാര്‍ പാലിച്ച് അടിസ്ഥാന നിര്‍മ്മാണ പ്രവര്‍ത്തനം പോലും പൂര്‍ത്തിയാക്കത്ത കമ്പിനി ടോള്‍ വര്‍ദ്ധിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്. അശാസ്ത്രീയമായ ടോള്‍ നിരക്കില്‍ ഗതാഗത മന്ത്രി ഇടപെടണമെന്നാണ് തൃശ്ശൂര്‍ കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.