അനധികൃത സ്വത്ത് സമ്പാദന കേസ് തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ കുറ്റ വിമുക്തനാക്കിയുളള വിജലൻസിന്‍റെ അന്തിമ അന്വേഷണ റിപ്പോർട്ട് മൂവാറ്റപുഴ വിജിലൻസ് കോടതി അംഗീകരിച്ചു
അനധികൃത സ്വത്ത് സമ്പാദന കേസിൽ തൊഴില് വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ടോം ജോസിനെ കുറ്റ വിമുക്തനാക്കിയുളള വിജലൻസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് മൂവാറ്റപുഴ വിജിലൻസ് കോടതി അംഗീകരിച്ചു.
ജേക്കബ് തോമസ് ഡയറക്ടറായിരിക്കെ എടുത്ത കേസിലാണ് ടോം ജോസിനെ വിജിലന്സ് തന്നെ കുറ്റവിമുക്തനാക്കിയത്. 2010 മുതല് 2016 സെപ്തംബർ വരെയുള്ള കാലഘട്ടത്തില് ടോം ജോസ് 1.03 കോടി രൂപയുടെ അനധികൃത സ്വത്ത് സന്പാദിച്ചു എന്നായിരുന്നു വിജിലന്സിന്റെ പ്രാഥമിക കണ്ടെത്തല്.
വിശദമായ അന്വേഷണത്തിൽ ഇത് ഭാര്യാപിതാവിൽ നിന്നും ടോം ജോസിൻറ് മകന് ലഭിച്ച പണം ഇദ്ദേഹത്തിന് നൽകിയതാണെന്നാണ് വിജിലൻസ് റിപ്പോർട്ട് ചെയ്തത്. വിജിലൻസ് എറണാകുളം സ്പെഷ്യൽ സെൽ എസ്.പി.ശശിധരനാണ് അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് കോടതിയിൽ നൽകിയത്.
