കവ്യാ‍‍ർച്ചനയോടെ കെഎസ്ആർടിസിയുടെ പടിയിറങ്ങി ടോമിൻ തച്ചങ്കരി. മോഹഭംഗമുണ്ടെങ്കിലും ചാരിതാര്‍ത്ഥ്യത്തോടെയാണ് സിഎംഡി സ്ഥാനമൊഴിയുന്നതെന്ന് തച്ചങ്കരി

കവിത ചൊല്ലിയാണ് തച്ചങ്കരി തുടങ്ങിയത്

Add Asianetnews as a Preferred SourcegooglePreferred

"വസന്തത്തിന്റെ ഹൃദയത്തിൽ മൃത്യുഗന്ധം
നിങ്ങൾ തന്ന വിഷം ഔഷധമെന്ന് പാടിയതാര് ?
സ്വര്‍ണ്ണ ചഷകത്തിൽ നഞ്ച് വിതച്ചതാര് ?
ഈ സ്ഥാപനത്തിന്‍റെ പടിവാതിൽക്കൽ

അവശനായി എത്തിയൊരു ഭിക്ഷക്കാരനല്ല ..
സിഎംഡിയെന്ന കൽപ്പിത സിംഹാസനത്തിന്‍റെ

അധികാരം മത്സരിച്ച് വാങ്ങിയവനുമല്ല..
കാലം പായും ..
സമരങ്ങളും വ‍ർഗ്ഗസമരങ്ങളും ഇസങ്ങളും വരും
ശിശിരം വിരിയും വസന്തം പൂക്കും
അപ്പോഴും ചരിത്രം താനെ ഒഴുകും "'..

ഈ സ്ഥാപനത്തെ ഞാനൊരു കാമിനിയെ പോലെ സ്നേഹിച്ച് തുടങ്ങി. ഒരു ഉദ്യോഗസ്ഥനും തന്നെ അയച്ച സ്ഥാനപനത്തെ സ്വന്തമെന്ന് കരുതി സ്നേഹിക്കാൻ പാടില്ല. അങ്ങനെ ഉള്ള അവസ്ഥയിലാണ് ആശയും നിരാശയും സ്വപ്നങ്ങളും മോഹഭംഗങ്ങളും വരുന്നത്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പരിഭവമില്ലെന്നും പലരെയും വേദനിപ്പിച്ചെങ്കിലും പിന്നീട് അവരെല്ലാം കൂടുതൽ കര്‍മ്മനിരതരായി കൂടെ നിൽക്കുകയാണ് ചെയ്തിട്ടുള്ളതെന്നും തച്ചങ്കരി പറഞ്ഞു. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ആസ്ഥാനത്തായിരുന്നു തച്ചങ്കരിക്ക് യാത്രയയപ്പ്.