ആലപ്പുഴ: കായലും പാടങ്ങളും പ്രകൃതി ഭംഗിയും കൊണ്ട് അനുഗൃഹീതമാണ് കിഴക്കിന്‍റെ വെനീസ് എന്ന് കൂടി അറിയപ്പെടുന്ന ആലപ്പുഴ ജില്ല. സംസ്ഥാന സ്കൂൾ കലോത്സവം ആലപ്പുഴയിലെത്തുമ്പോൾ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പാതിരാമണൽ ദ്വീപിലെ കാഴ്ചകള്‍ കാണാതെ പോകരുത്.

തണ്ണീർമുക്കത്തിനും കുമരകത്തിനും ഇടയിലായി വേമ്പനാട്ട് കായലിലെ ഒരു  ദ്വീപാണ് പാതിരാമണൽ. ആലപ്പുഴയിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെ മുഹമ്മ പഞ്ചായത്തിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. പാതിരാ മണലിലേക്ക് എത്തിച്ചേരാൻ റോഡോ പാലങ്ങളോ ഇല്ല. കായലിലൂടെ ബോട്ടിൽ മാത്രം എത്തിച്ചേരാവുന്ന പ്രദേശം. കേരളത്തിന്‍റെ ടൂറിസം ഭൂപടത്തിലെ പ്രധാനയിടം. അപൂർവ്വയിനം പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണിത്. പ്രളയത്തിന് ശേഷം പാതിരാമണലിൽ നവീകരണ പ്രവർത്തനങ്ങൾക്കൊരുങ്ങുകയാണ് മുഹമ്മ പഞ്ചായത്ത്.