ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവര്‍ത്തിക്കുന്ന യുവ തലമുറയെ പ്രചോദിപ്പിച്ച് നടന്‍ ടൊവിനോ തോമസ്. ഈ കൂട്ടായ്മ തുടര്‍ന്നും ആവശ്യമാണെന്ന് വോളണ്ടിയര്‍മാരെ ടൊവിനോ ഓര്‍മ്മിപ്പിച്ചു.  

പ്രളയക്കെടുതിയില്‍ വലയുന്നവര്‍ക്കായുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആദ്യം തന്നെ മുന്നിട്ടിറങ്ങിയ താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഇരിങ്ങാലക്കുടയിലെ തന്റെ വീട്ടിലേക്ക് വരാമെന്ന് ടൊവിനോ പറഞ്ഞിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉടനീളം സന്ദര്‍ശനം നടത്തിയ ടൊവിനോ, ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന യുവ തലമുറയെ പ്രചോദിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഇനി എന്ത് ദുരന്തമുണ്ടായാലും നിങ്ങള്‍ അതിജീവിക്കുമെന്നും ടൊവിനോ വോളണ്ടിയര്‍മാരോട് പറഞ്ഞു. ഈ കൂട്ടായ്മ തുടര്‍ന്നും ആവശ്യമാണെന്ന് വോളണ്ടിയര്‍മാരെ ടൊവിനോ ഓര്‍മ്മിപ്പിച്ചു.