ദുരിതാശ്വാസ ക്യാമ്പുകളില്‍ പോലും വെള്ളം കയറുന്നത് ആളുകളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഈ അവസരത്തില്‍ സഹായഹസ്തവുമായാണ് ടൊവിനോ എത്തിയത്
തൃശൂര്‍: കേരളം ഇതുവരെ കാണാത്ത പ്രളയഭീതിയിലൂടെയാണ് കടന്ന് പോകുന്നത്. ഒന്നിച്ച് നിന്ന് ഈ പ്രതിസന്ധിയെ നേരിടണമെന്ന ആഹ്വാനമാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ നടത്തുന്നത്. എങ്കിലും ദുരിതാശ്വാസ ക്യാമ്പുകളില്‍ പോലും വെള്ളം കയറുന്നത് ആളുകളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഈ അവസരത്തില്‍ സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. തന്‍റെ വീട്ടില്‍ വെള്ളം ഇതുവരെ കയറിയിട്ടില്ലാത്തതിനാല്‍ സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്ക് വേണമെങ്കിലും അങ്ങോട്ട് താമസിക്കാനായി എത്താമെന്നാണ് ടൊവിനോ ഫേസ്ബുക്കിലൂടെ അറിയിച്ചത്. കറന്‍റ് ഇല്ലെന്ന പ്രശ്നം മാത്രമേയുള്ളുവെന്നും ടൊവിനോ കുറിച്ചു.
