കല്യാണി നദി കര കവിഞ്ഞതോടെയാണ് നദി തീരത്തൂടെയുള്ള റെയില്‍ പാളങ്ങളില്‍ വെള്ളത്തിനടിയിലായത്
ഭുവനേശ്വര് : കനത്ത മഴയില് വെള്ളം നിറഞ്ഞ ട്രാക്കില് ട്രെയിന് കുടുങ്ങി. ഭുവനേശ്വര് ഹിരാക്കുണ്ട് എക്സ്പ്രസാണ് കനത്ത മഴയില് വെള്ളത്തിനടിയിലായ ട്രാക്കില് കുടുങ്ങിയത്. കനത്ത മഴയെ തുടര്ന്ന് ഒഡീഷയിലെ റായ്ഗഡ ജില്ലയില് ഇന്ന് രാവിലെയാണ് സംഭവം.
ട്രാക്കില് കുടുങ്ങിയതിനെ തുടര്ന്ന് ട്രെയിന് സര്വ്വീസ് കോരാപുത് നിന്ന് ഭുവനേശ്വര് വരെ ചുരുക്കിയതായി റെയില്വേ അറിയിച്ചു. കല്യാണി നദി കര കവിഞ്ഞതോടെയാണ് നദി തീരത്തൂടെയുള്ള റെയില് പാളങ്ങളില് വെള്ളത്തിനടിയിലായത്.
വെള്ളപ്പൊക്ക സാധ്യത പരിഗണിച്ച് മുന്കരുതല് എടുക്കാന് ജില്ലാ ഭരണകൂടം നിര്ദേശം നല്കിയിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തില് നിന്നുള്ള അറിയിപ്പ്.
ബംഗാള് ഉള്ക്കടലില് രൂപം കൊണ്ട ന്യൂന മര്ദ്ദവും ചുഴലിക്കാറ്റുമാണ് മഴ കനക്കാന് കാരണമെന്നാണ് വിദഗ്ധര് വിലയിരുത്തുന്നത്. അടിയന്തര സാഹചര്യം നിലനില്ക്കുന്ന സാഹചര്യത്തില് ഏവരും ജാഗ്രത പുലര്ത്തണമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്കി.
