പ്രൊഫ. അരവിന്ദന്റെ നേതൃത്വത്തില്‍ പൊതുമാരമാത്ത് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പാലത്തിന്റെ ബലക്ഷയം സ്ഥിരീകരിച്ചത്. പാലത്തിന്റെ മൂന്നാമത്തെ തൂണ് തകര്‍ന്ന് ഒരുമീറ്റര്‍ നീളമുള്ള ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. പാലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കുറഞ്ഞത് ആറു മാസമെങ്കിലുമെടുക്കും. അതുവരെ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെയ്‌ക്കേണ്ടിവരും.

റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പിന് ഉടന്‍ സമര്‍പ്പിക്കും. അതിന് ശേഷം എങ്ങിനെ പാലം ബലപ്പെടുത്താമെന്നതിനെകുറിച്ച് ആലോചിക്കുമെന്നും ഉന്നത സംഘം വ്യക്തമാക്കി. അതേസമയം പാലനിര്‍മ്മാണത്തില്‍ അടിമുടി അഴിമതി നടന്നിട്ടുണ്ടെന്നും വിജിലന്‍സ് അന്വേഷണത്തിന് മന്ത്രി ഉത്തരവിടണമെന്നും മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ള ആവശ്യപ്പെട്ടു.