മധ്യപ്രദേശില്‍ നിന്നുളള വിവരങ്ങള്‍ പ്രകാരം 12 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്

ഭോപ്പാല്‍: മധ്യപ്രദേശില്‍ കട്നി -ചോപ്പാന്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 12 യാത്രക്കാര്‍ക്ക് പരിക്ക്. ക‍ട്നി ജില്ലയില്‍ ശനിയാഴ്ച്ച രാത്രി 10 മണിയോടെയാണ് അപകടം സംഭവിച്ചത്.

എ.എന്‍.ഐ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാസഞ്ചര്‍ ട്രെയിനിന്‍റെ അഞ്ച് കോച്ചുകളാണ് പാളം തെറ്റിയത്. കട്നി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 30 കിലോ മീറ്റര്‍ അകലെ, കട്നിയിലെ സാഹ്ന-പിപ്പാറിയക്കല പാതയിലാണ് അപകടം നടന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നേരിട്ട് നിരീക്ഷിച്ച് വരുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറയിച്ചു. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.