പൊള്ളാച്ചി: പൊള്ളാച്ചിയില്‍ ട്രെയിന്‍ പാളം തെറ്റി. തിരുനെല്‍വേലിയില്‍ നിന്ന് പൂനെയ്ക്കുള്ള പ്രത്യേക ട്രെയിനാണ് പൊള്ളാച്ചിക്കടുത്ത് പാളംതെറ്റിയത്. റെയില്‍പാതയോരത്തുനിന്ന വന്‍മരം കടപുഴകിവീണതാണ് അപകടം. എഞ്ചിനും ആദ്യത്തെ ഏഴ് കമ്പാര്‍ട്ട്‌മെന്റുകളുമാണ് പാളം തെറ്റിയത്. ചൊവ്വാഴ്ച രാത്രി 9.50ഓടെയായിരുന്നു സംഭവം.

പൊള്ളാച്ചിക്കും മീനാക്ഷിപുരത്തിനുമിടയില്‍ വാളക്കൊമ്പില്‍ സോയാബീന്‍ കമ്പനിക്കടുത്ത് വെച്ചാണ് അപകടം. മരം ഇടിച്ചുതകര്‍ത്ത് മുന്നോട്ടുനീങ്ങിയ എന്‍ജിനും ആദ്യത്തെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെ ഏഴ് ബോഗികളും പാളംതെറ്റുകയായിരുനന്നു. ഇവയിലെ യാത്രക്കാരെ പാളംതെറ്റാത്ത ബോഗികളിലേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.