ബീഹാർ: ബീഹാറിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ആറു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബീഹാറിലെ വൈശാലി ജില്ലയ്ക്ക് സമീപം ഇന്ന് പുലർച്ചെ 3.50നാണ് അപകടമുണ്ടായത്. ബീഹാറിലെ ജോഗ്ബാനിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട സീമാഞ്ചൽ എക്സ്പ്രസാണ് അപകടത്തിൽ പെട്ടത്. സീമാഞ്ചൽ എക്സ്പ്രസിന്‍റെ ഒൻപത് കോച്ചുകളാണ് പാളം തെറ്റിയത്. അപകടസമയം ട്രെയിൻ പൂർണ വേഗതയിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.