വേണാട്,പരശുറാം എക്സ്പ്രസ്,മംഗള ,കന്യാകുമാരി എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകൾ ഇന്ന് റദ്ദാക്കിയിരുന്നു. ലോകമാന്യ തിലകിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന  നേത്രാവതി എക്സ്പ്രസും നിസാമുദ്ദീൻ-എറണാകുളം എക്സ്പ്രസും കോഴിക്കോട് വരെ മാത്രം സർവ്വീസ് നടത്തും. തിരുവനന്തപുരത്തു നിന്നുള്ള ദീർഘദൂര ട്രെയിനുകൾ തിരുനൽവേലി വഴി തിരിച്ചുവിട്ടു. മുംബൈ-കന്യാകുമാരി എക്സ്പ്രസ്,കേരള എക്സ്പ്രസ്,ശബരി എക്സ്പ്രസ് എന്നിവ മധുര വഴി തിരിച്ചുവിട്ടു. രാജധാനി എക്സ്പ്രസ് മംഗലാപുരം-തിരുവനന്തപുരം റൂട്ടിൽ സർവ്വീസ് നടത്തില്ലെന്നും റയിൽവെ അറിയിച്ചു 

തിരുവനന്തപുരം: മൂന്ന് ദിവസമായി തടസപ്പെട്ട കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍ ഭാഗികമായി ആരംഭിക്കും. എറണാകുളം കായംകുളം റൂട്ടില്‍ രാവിലെ ആറ് മണി മുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കും. തിരുവനന്തപുരത്ത് നിന്നുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ തിരുനെല്‍വേലി വഴി തിരിച്ചുവിട്ടിരുന്നു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ആലപ്പുഴ വഴി എറണാകുളം വരെ സര്‍വീസ് നടത്തി. എന്നാല്‍ എറണാകുളം ഷൊര്‍ണ്ണൂര്‍ പാതയിലെ നിയന്ത്രണം നാളെ നാല് മണിവരെ തുടരുമെന്ന് റെയില്‍വേ അറിയിച്ചു.

വേണാട്,പരശുറാം എക്സ്പ്രസ്,മംഗള ,കന്യാകുമാരി എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകൾ ഇന്ന് റദ്ദാക്കിയിരുന്നു. ലോകമാന്യ തിലകിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന നേത്രാവതി എക്സ്പ്രസും നിസാമുദ്ദീൻ-എറണാകുളം എക്സ്പ്രസും കോഴിക്കോട് വരെ മാത്രം സർവ്വീസ് നടത്തും. തിരുവനന്തപുരത്തു നിന്നുള്ള ദീർഘദൂര ട്രെയിനുകൾ തിരുനൽവേലി വഴി തിരിച്ചുവിട്ടു. മുംബൈ-കന്യാകുമാരി എക്സ്പ്രസ്,കേരള എക്സ്പ്രസ്,ശബരി എക്സ്പ്രസ് എന്നിവ മധുര വഴി തിരിച്ചുവിട്ടു. രാജധാനി എക്സ്പ്രസ് മംഗലാപുരം-തിരുവനന്തപുരം റൂട്ടിൽ സർവ്വീസ് നടത്തില്ലെന്നും റയിൽവെ അറിയിച്ചു.