തിരുവനന്തപുരം: ഡിജിപി സെന്‍കുമാറിനെ മാറ്റിയത് രാഷ്ട്രീയ താല്‍പ്പര്യം കൊണ്ടല്ലെന്നും ജനതാൽപര്യം മുൻനിർത്തിയാണ് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. പൊലീസ് ഉദ്യഗസ്ഥരുടെ സ്ഥലം മാറ്റ വിഷയത്തില്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഡിജിപിയെ മാറ്റിയത് സാധാരണ നടപടി മാത്രമാണ്. ഡിജിപിയുടെ സ്ഥലംമാറ്റം ഗുണം ചെയ്തെന്ന് പിന്നീടുണ്ടായ സംഭവങ്ങൾ തെളിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാന സംഭവങ്ങളിൽ പൊലീസിനു വീഴ്ചയുണ്ടായെന്നും ആ വീഴ്ചയെ ഡിജിപി ന്യായീകരിക്കുകയാണെന്നും അത്തരം ഒരു ഉദ്യോഗസ്ഥൻ പൊലീസ് തലപ്പത്ത് ഇരുന്നുകൂടെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. കൂട്ട സ്ഥലമാറ്റം ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തി എന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.