വികെ ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാര്‍ട്ടി യോഗത്തില്‍ പ്രതിഷേധിച്ചാണ് അപ്‍സര അണ്ണാ ഡിഎംകെ വിട്ടത്. പന്നീര്‍ ശെല്‍വത്തിനെതിരെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ദില്ലി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ അപ്‍സര റെഡ്ഡിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ട്രാൻസ്ഡെൻഡർ വിഭാഗത്തിൽനിന്നൊരാൾ എഐസിസി ജനറൽ സെക്രട്ടറിയാകുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് തീരുമാനം അറിയിച്ചത്.
എഐഎഡിഎംകെ പ്രവർത്തകയായിരുന്ന അപ്‍സര റെഡ്ഡി അടുത്തിടെയാണ് കോൺഗ്രസിൽ ചേർന്നത്.വികെ ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാര്‍ട്ടി യോഗത്തില്‍ പ്രതിഷേധിച്ചാണ് അപ്‍സര അണ്ണാ ഡിഎംകെ വിട്ടത്. പന്നീര്‍ ശെല്‍വത്തിനെതിരെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
